പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് കോർപ്പറേറ്റുകളെ ആശ്രയിക്കരുത്: ഡി രാജ

പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് കോർപ്പറേറ്റുകളെ ആശ്രയിക്കരുത്: ഡി രാജ
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുന്നതിനെന്ന പേരിൽ വിദേശ സ്വകാര്യ കോർപ്പറേറ്റുകളെ ആശ്രയിക്കരുതെന്നും പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആർഡിഒ), ഓർഡനൻസ് ഫാക്ടറികൾ, പ്രതിരോധ പൊതുമേഖലാസ്ഥാപനങ്ങൾ (ഡിപിഎസ്‌യു) എന്നിവയെ ശാക്തീകരിച്ച് ഉപയോഗിക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.