കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ കക്ഷികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും

കേന്ദ്ര അന്വേഷണ ഏജന്സികളെ പ്രതിപക്ഷ കക്ഷികള്ക്കും അതിന്റെ നേതാക്കള്ക്കും എതിരെ സ്വന്തം രാഷ്ട്രീയ ഇച്ഛയും അജണ്ട നടപ്പിലാക്കുന്നതിനായി ദുരുപയോഗപ്പെടുത്തുന്നത് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. ഒന്നാം മോഡി സര്ക്കാരിന്റെ കാലത്താണ് ഇന്ത്യയുടെ ചരിത്രത്തില് മുമ്പെങ്ങുമില്ലാത്ത വിധം അന്വേഷണ ഏജന്സികളെ സ്വന്തം വരുതിക്ക് നിര്ത്തിക്കൊണ്ട് രാഷ്ട്രീയവേട്ട തുടങ്ങിവച്ചത്. ഡല്ഹിയില് തങ്ങളുടെ മൂക്കിനു താഴെ ബിജെപി ഇതര രാഷ്ട്രീയം ശക്തിപ്രാപിക്കുന്നുവെന്നത് അവര്ക്ക് സഹിക്കാന് കഴിയുന്നതിനുമപ്പുറമായിരുന്നു