കേരളത്തിലോടുന്ന തീവണ്ടികള്‍ നിര്‍ത്തലാക്കുന്നത് പ്രതിഷേധാര്‍ഹം

കേരളത്തിലോടുന്ന തീവണ്ടികള്

നിര്ത്തലാക്കുന്നത് പ്രതിഷേധാര്ഹം

കേരളത്തില് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികള് നിര്ത്തലാക്കാനുള്ള തീരുമാനം റയില്വെ പിന്വലിക്കണം
കോവിഡ്-19 കാലത്തെ നിയന്ത്രണങ്ങളില് കേന്ദ്ര സര്ക്കാര്
കൂടുതല് ഇളവുകള് പ്രഖ്യാപിക്കുന്ന സമയത്താണ് നിലവിലുള്ള പരിമിതമായ യാത്രാ സൗകര്യംപോലും നിഷേധിക്കുന്നത്.
കോവിഡ് -19ന്റെ മറവില് സ്വകാര്യവല്ക്കരണം വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ തീവണ്ടികള് റദ്ദാക്കാനുള്ള
തീരുമാനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനങ്ങളോടുള്ള വെല്ലുവിളി തിരുത്തിക്കാന് കേന്ദ്ര ഗവണ്മെന്റ് അടിയന്തരമായി ഇടപെടണം. കൂടുതല് പാസഞ്ചര് തീവണ്ടികള് ഓടിച്ചും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികള്ക്ക് കൂടുതല് സ്റ്റോപ്പുകള് അനുവദിച്ചും യാത്രാ ദുരിതം പരിഹരിക്കണം

കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ കക്ഷികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും

കേന്ദ്ര അന്വേഷണ ഏജന്സികളെ പ്രതിപക്ഷ കക്ഷികള്ക്കും അതിന്റെ നേതാക്കള്ക്കും എതിരെ സ്വന്തം രാഷ്ട്രീയ ഇച്ഛയും അജണ്ട നടപ്പിലാക്കുന്നതിനായി ദുരുപയോഗപ്പെടുത്തുന്നത് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. ഒന്നാം മോഡി സര്ക്കാരിന്റെ കാലത്താണ് ഇന്ത്യയുടെ ചരിത്രത്തില് മുമ്പെങ്ങുമില്ലാത്ത വിധം അന്വേഷണ ഏജന്സികളെ സ്വന്തം വരുതിക്ക് നിര്ത്തിക്കൊണ്ട് രാഷ്ട്രീയവേട്ട തുടങ്ങിവച്ചത്. ഡല്ഹിയില് തങ്ങളുടെ മൂക്കിനു താഴെ ബിജെപി ഇതര രാഷ്ട്രീയം ശക്തിപ്രാപിക്കുന്നുവെന്നത് അവര്ക്ക് സഹിക്കാന് കഴിയുന്നതിനുമപ്പുറമായിരുന്നു

പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് കോർപ്പറേറ്റുകളെ ആശ്രയിക്കരുത്: ഡി രാജ

പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് കോർപ്പറേറ്റുകളെ ആശ്രയിക്കരുത്: ഡി രാജ
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുന്നതിനെന്ന പേരിൽ വിദേശ സ്വകാര്യ കോർപ്പറേറ്റുകളെ ആശ്രയിക്കരുതെന്നും പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആർഡിഒ), ഓർഡനൻസ് ഫാക്ടറികൾ, പ്രതിരോധ പൊതുമേഖലാസ്ഥാപനങ്ങൾ (ഡിപിഎസ്‌യു) എന്നിവയെ ശാക്തീകരിച്ച് ഉപയോഗിക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.