രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 80,472 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 62,25,764 ആയി. നിലവില്‍ 9,40,441 പേര്‍ ചികിത്സയിലാണ്. ഇതുവരെ 51,87,826 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1179 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 97,497 ആയി.