നരേന്ദ്ര മോഡിയുടെ കോർപ്പറേറ്റ് ചങ്ങാത്തം രാജ്യത്തെ ആപത്തിലേക്ക് നയിക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. കോർപ്പറേറ്റ് ശക്തികളുടെ നീക്കത്തിന് കേന്ദ്രസർക്കാർ പിന്തുണ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത കർഷക സമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം 18-ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ നിലനിൽപ്പിന്റെ പ്രശ്നമല്ല, വൻകിട ശക്തികളുടെ താല്പര്യങ്ങളാണ് വലുതെന്ന് കേന്ദ്രസർക്കാർ പരസ്യമായി തെളിയിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ധാരണകൾ നടപ്പാക്കുമ്പോൾ ഫലം ദൂരവ്യാപകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.