ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു

പുരുഷ‑വനിതാ താരങ്ങള്‍ക്കായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. കോവിഡ് വ്യാപനം മൂലം ഇത് രണ്ടാമത്തെ പ്രവശ്യമാണ് ടൂര്‍ണമെന്റ് മാറ്റിവയ്ക്കുന്നത്. ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍ (എഎച്ച്എഫ്) ആണ് ചാമ്പ്യന്‍സ് ട്രോഫി മാറ്റിവച്ച വിവരം പുറത്ത് വിട്ടത്.