ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പ വിജയത്തിൽ ഏറ്റവും നിർണായകമായത് ഇന്ത്യന്‍ യുവതാരങ്ങളുടെ മികച്ച പ്രകടനങ്ങളായിരുന്നു. കരുത്തരായ ഓസ്ട്രേലിയൻ സംഘത്തെ യുവനിരയുയെ ശക്തി ഉപയോഗിച്ചാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. യുവതാരങ്ങൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്തിയപ്പോൾ ഇന്ത്യയുടെ ജൂനിയർ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ് എല്ലാവരുടെയും പ്രശംസ നേടിയിരുന്നു.