പാലാരിവട്ടം പാലം; കോണ്‍ക്രീറ്റ് സ്പാനുകള്‍ ഇന്ന് മുറിച്ച് തുടങ്ങും

പാലാരിവട്ടം മേല്‍പാലത്തിലെ കോണ്‍ക്രീറ്റ് സ്പാനുകള്‍ ഇന്ന് മുതല്‍ മുറിക്കാന്‍ തുടങ്ങും. പാലത്തിലെ 17 സ്പാനുകളും നീക്കം ചെയ്തു പുതിയത് സ്ഥാപിക്കും. അതുപോലെ തൂണുകൾ ബലപ്പെടുത്തി മുഴുവൻ ലോഹ ബെയറിങ്ങുകളും മാറ്റി പുതിയ ബെയറിങ്ങുകൾ ഇടും. ഡയമണ്ട് കട്ടര്‍ ഉപയോഗിച്ചാണ് സ്പാനുകളും ഗര്‍ഡറുകളും അറുത്തുമാറ്റുക. ഓരോ ഗര്‍ഡറും അതിന് മുകളിലെ ഡെക്ക് സ്ലാബും മുറിച്ച് നീക്കം ചെയ്യും. ഇന്ന് ഉച്ചയോടെ പാലത്തിലെ ടാര്‍ നീക്കം ചെയ്യുന്ന പണി പൂര്‍ത്തിയാകും. ഗതാഗതത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.